2010, മേയ് 14, വെള്ളിയാഴ്‌ച

ശ്രീനാരായണഗുരു സമ്പൂര്‍ണ്ണ കൃതികള്‍ - വിക്കിഗ്രന്ഥശാലയിലേക്കു..

ശ്രീനാരായണഗുരു സമ്പൂര്‍ണ്ണ കൃതികള്‍, ആസ്കി ഫോണ്ട് എന്‍കോഡഡ് ഡാറ്റയില്‍ നിന്നും യൂണിക്കോഡിലേക്ക്  convert ചെയ്തു .വിക്കി ഗ്രന്ഥ ശാലയിലേക്ക് എന്റെ ചെറിയൊരു സംഭാവന ! SMCയുടെ പയ്യന്‍സ് എന്ന പ്രോഗ്രാം ഉപയോഗച്ചാണ് ഇതു ചെയ്തത് ! ഈ ഗ്രന്ഥത്തിനു വേണ്ടി തയ്യാറാക്കിയ രേവതി ഫോണ്ട് മാപ്പ് ഫയല്‍  .താമസിയാതെ തന്നെ ഇതു വിക്കിഗ്രന്ഥശാല യില്‍ വായിക്കാം ! 

നാരായണഗുരു 
സമ്പൂര്‍ണ്ണകൃതികള്‍:  Click to ഡൌണ്‍ലോഡ് pdf

 ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ എന്നെ ഏല്‍പിച്ച സന്തോഷ്‌ ചേട്ടനും ഷിജുചേട്ടനും എന്റെ നന്ദി രേഖപെടുത്തുന്നു .

കുടാതെ ഈ ഗ്രന്ഥത്തിന്റെ പഴയ പകര്‍പ്പ് എത്തിച്ചു തന്ന പുറനാട്ടുകര ശ്രീരാമകൃഷണഗുരുകുല വിദ്യാമന്ദിരം
സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ ഗിരീശന്‍ മാഷ്ക്കും പ്രൂഫ്‌ റീഡ് ചെയ്യാന്‍ എന്നോടൊപ്പം സഹകരിച്ച എന്റെ അനുജന്‍ അര്‍ജുനും എന്റെ കൃതഞ്ജത രേഖപെടുത്തുന്നു !
  
ഇതേ സംബന്ധിച്ച് ഷിജു അലക്സിന്റെ  ബ്ലോഗില്‍  വായിക്കു ..
 ******************************************************************************************
വിക്കിഗ്രന്ഥശാല യെ കുറിച്ച് ,
കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണിതു്. പകര്‍പ്പവകാശപരിധിയില്‍ വരാത്ത പ്രാചീന കൃതികള്‍, പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ കൃതികള്‍, പകര്‍പ്പവകാശത്തിന്റെ അവകാശി പബ്ലിക്ക് ഡൊമൈനില്‍ ആക്കിയ കൃതികള്‍ എന്നിങ്ങനെ മൂന്നു തരം കൃതികള്‍ ആണു വിക്കിഗ്രന്ഥശാലയില്‍ ലഭ്യമാകുക.
എഴുത്തച്ഛന്‍ കൃതികള്‍
ചെറുശ്ശേരി കൃതികള്‍
കുഞ്ചന്‍ നമ്പ്യാര്‍ കൃതികള്‍
കുമാരനാശാന്‍ കൃതികള്‍
ഒ. ചന്തുമേനോന്റെ ഇന്ദുലേഖ  
ചങ്ങമ്പുഴ കൃഷ്ണപിള്ള കൃതികള്‍

#ശ്രീനാരായണഗുരുവിന്റെ കൃതികള്‍#

തുടങ്ങിയവ ഇപ്പോള്‍ വിക്കിഗ്രന്ഥശാല ല്‍ ലഭ്യമാണ്  .