2009, ഡിസംബർ 19, ശനിയാഴ്‌ച

അന്താരാഷ്ട്ര നാടകോത്സവത്തിന് നാളെ തിരശ്ശീല ഉയരും

തൃശ്ശൂര്‍:ആഫ്രിക്കന്‍ നാടകങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ച് ആഫ്രോ-ഏഷ്യന്‍ തീയേറ്റര്‍ പനോരമയായി ഉയര്‍ത്തിയ രണ്ടാം അന്താരാഷ്ട്ര നാടകോത്സവത്തിന് ഡിസംബര്‍ 20ന് തിരശ്ശീല ഉയരും. കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍, 29 വരെ നീളുന്ന നാടകോത്സവം അരങ്ങേറുന്നത് അക്കാദമി ആസ്ഥാനത്തിനു സമീപം പുതുതായി നിര്‍മിച്ച മുരളി ഓപ്പണ്‍ എയര്‍ തീയേറ്ററിലാണ്.



20ന് വൈകീട്ട് 4ന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന കേളികൊട്ടോടെയാണ് മേളയ്ക്ക് തുടക്കം. തുടര്‍ന്ന് 5ന് നടന്‍ നസറുദ്ദീന്‍ഷാ ഉദ്ഘാടനം ചെയ്യുമെന്ന് അക്കാദമി ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് കെ.എം. രാഘവന്‍ നമ്പ്യാര്‍, സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ അഭിലാഷ് പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓപ്പണ്‍ എയര്‍ തീയേറ്റര്‍ മന്ത്രി എം.എ. ബേബിയും ഉദ്ഘാടനം ചെയ്യും.

പി. ബാലചന്ദ്രന്‍ നടന്‍ മുരളിയെ അനുസ്മരിക്കും. മന്ത്രി ജോസ് തെറ്റയില്‍ ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ പ്രകാശനം ചെയ്യും. ഗുജറാത്തിലെ ജഗാദിയ ഗ്രാമത്തിലെ സിദ്ധിഗോമാ ഗ്രൂപ്പിന്റെ നൃത്തസംഗീതരൂപവും അരങ്ങേറും. തുടര്‍ന്ന് ഹെര്‍മന്‍ വൗക്കിന്റെ 'കെയിന്‍മ്യൂട്ട്‌നി കോര്‍ട്ട് മാര്‍ഷല്‍' ഉദ്ഘാടന നാടകമായി അരങ്ങിലെത്തും. നസറുദ്ദീന്‍ഷാ സംവിധാനം ചെയ്ത ഈ നാടകം അവതരിപ്പിക്കുന്നത് മുംബൈ മോട്ട്‌ലി തീയേറ്ററാണ്.

21ന് മാര്‍ക്ക് ഫ്‌ളീഷ്മാന്‍ സംവിധാനം ചെയ്ത ദക്ഷിണാഫ്രിക്കന്‍ നാടകം എവരി ഇയര്‍ എവരി ഡേ ആം വോക്കിങ് മാഗ്‌നറ്റ് തീയറ്റര്‍ അവതരിപ്പിക്കും. 22ന് 6ന് ക്രിസ്റ്റഫര്‍ വെയര്‍ സംവിധാനം ചെയ്ത നര്‍മരസ പ്രധാനമായ 'മാക്ക്‌ബെക്കി'യും 7.30ന് ശങ്കര്‍ വെങ്കിടേശ്വരന്‍ സംവിധാനം ചെയ്ത 'സഹ്യന്റെ മകനും' അരങ്ങേറും. യഥാക്രമം 23നും 24നും 7ന് കെനിയന്‍ സംസ്‌കാരത്തെ തൊട്ടറിഞ്ഞ സംവിധായകന്‍ കീത്ത്‌പേഴ്‌സന്റെ ഗിഥയും സൗദികിംയയും അവതരിപ്പിക്കും. ദി തീയേറ്റര്‍ കമ്പനിയാണ് രണ്ടു നാടകങ്ങളും ഒരുക്കിയിരിക്കുന്നത്. 25ന് 7ന് സുവീരന്‍ സംവിധാനം ചെയ്ത 'ആയുസ്സിന്റെ പുസ്തകം', 26ന് ഉര്‍ദ്ദു എഴുത്തുകാരന്‍ ഗുലാം അബ്ബാസിന്റെ ചെറുകഥയായ ധനികനെ ആസ്​പദമാക്കി രചിച്ച 'ഹോട്ടല്‍ മോഹന്‍ജദാരോ' എന്നിവ സ്റ്റേജിലെത്തും. പാകിസ്താന്‍ സംവിധായകന്‍ ഷാഹിദ്‌നദീമിന്റെതാണ് 'മോഹന്‍ ജദാരോ. 27ന് എം.ജി. ജ്യോതിഷ് സംവിധാനം ചെയ്ത 'സിദ്ധാര്‍ത്ഥ' 28ന് സി.എസ്.ദീപന്‍ സംവിധാനം ചെയ്ത സൈ്പനല്‍കോഡ് ഷാഹിദ്‌നദീം സംവിധാനം ചെയ്ത 'ബുര്‍ക്കാവാഗ്വന്‍സ' എന്നിവ അരങ്ങേറും. സമാപനദിനമായ 29ന് 7ന് ഹെന്റിക്ക് ഇബ്‌സന്റെ നാടകത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് രത്തന്‍ തിയ്യം സംവിധാനം ചെയ്ത 'വെന്‍ വി ഡെഡ് എവേക്കന്‍' സ്റ്റേജിലെത്തും.

മലയാള നാടകങ്ങളില്‍ നരസിംഹാവതാരം, അതെന്താ, കാരണവരുടെ അധികാരം, ദി സയലന്‍സ്, ബസ്തുകര, കാക്കരിശ്ശി, താഴ്‌വരയിലെ പാട്ട്, അതിര്‍ത്തികള്‍, ഭരതവാക്യം, കാറല്‍മാന്‍ ചരിതം (ചവിട്ടുനാടകം), ബാബുരാജ് -പാടുക പാട്ടുകാരാ, പന്തമേന്തിയ പെണ്ണുങ്ങള്‍, ചക്കീസ് ചങ്കരന്‍, പച്ച എന്നിവയാണുള്ളത്. 21 മുതല്‍ 29 വരെ രാവിലെ 11 മുതല്‍ 1 വരെ സെമിനാറും ഉണ്ടായിരിക്കും.

കടപ്പാട് : മാതൃഭൂമി

2009, നവംബർ 13, വെള്ളിയാഴ്‌ച

'വിലങ്ങന്ചുറ്റും'-ഒരു ഗ്രാമത്തിന്‍റെ ശബ്ദമായി വീണ്ടും ..

നമുക്ക് അന്യം നിന്ന് പോയ ഗ്രാമപത്രങ്ങള്‍ വീണ്ടും സജീവമാകുകയാണ്..
അടാട്ട് ഗ്രാമത്തിന്‍റെ ശബ്ദമായി ' വിലങ്ങന് ചുറ്റും' വീണ്ടും പുറത്തിറങ്ങുന്നു ..
1988 ല്‍ ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായി തുടങ്ങിയ സംരംഭം കാലപ്രവാഹത്തില്‍ എങ്ങനെയോ നിലച്ചുപോയി.പക്ഷേ അക്കാലം കൊണ്ട് തന്നെ അത് ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയിരുന്നു.ഗ്രാമവാസികളുടെ രാഷ്ടീയവും കലയും സാംസ്കാരിക രംഗങ്ങളെ സജീവമായി ചര്‍ച്ചചെയ്യാന്‍ അവസരമൊരുക്കിയിരുന്ന ഗ്രാമപത്രം വിണ്ടും പുനപ്രസ്ദ്ധീകരിക്കുകയാണ്..


ഒരു ജനതയുടെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാനായി,നാടിന്‍റെ ഹൃദയതുടിപ്പായി വീണ്ടും...


2009, നവംബർ 7, ശനിയാഴ്‌ച

പ്രണയമേ നീ തന്നെയോ അത്....







വിരഹത്തിന്‍റെ നിഴല്‍ വീണ ഈ രാത്രിയില്‍,
ഇരുട്ടിന്‍റെ ചക്രവാളത്തിലെ പൊന്‍,
പ്രഭയുള്ള പ്രകാശമായ് നീയും,
പ്രണയമേ നീ തന്നെയോ അത്....










2009, ഒക്‌ടോബർ 18, ഞായറാഴ്‌ച

മാധവിക്കുട്ടിയുടെ സംമ്പൂര്‍ണ്ണ കൃതികള്‍

മാധവിക്കുട്ടിയുടെ സംമ്പൂര്‍ണ്ണ കൃതികള്‍ പ്രീ പബ്ലിക്കേഷനില്‍ വാങ്ങി.DC ബുക്ക്സ്സാണ് പ്രസിദ്ധീകരിച്ചത്.സുകുമാര്‍ അഴിക്കോടിന്‍റെ അവതാരികയോടെ,മാധവിക്കുട്ടിയുടെ കഥകളും നോവലികളും കവിതകളും ലേഖനങ്ങളും ആത്മകഥയുമായി 1350 പേജുകളോടെ 2 വോള്യമായാണ് സമാഹാരം പുറത്തിറങ്ങിയത്.മുഖവില 1400/-.പ്രീ പബ്ലിക്കേഷന്‍ വില 899/-.

വിരേന്ദ്രകുമാറിന്‍റെ ഹൈമവതഭൂവില്‍ തീര്‍ത്തിട്ട് ഇതിന്‍റെ വായന തുടങ്ങണം.


2009, ഒക്‌ടോബർ 3, ശനിയാഴ്‌ച

വിജയന് മാഷ് ഓര്മയായിട്ട് ഇന്നെക്ക് രണ്ട് വര്ഷം! ഓര്മയുണ്ടോ ആ വാക്കുകള്?

എം.ന്‍ വിജയന് മാഷ് ഓര്മയായിട്ട് ഇന്നെക്ക് രണ്ട് വര്ഷം!
ഓര്മയുണ്ടോ ആ വാക്കുകള്?




അവസാന വാക്ക്‌.....
രാജ്യമാണ്‌ വലുത്‌ വ്യക്തിയല്ല
കേള്‍ക്കാനെങ്കില്‍ ഈ ഭാഷ വേണം...ബര്‍ണാഡ്‌ഷാ......




ഒരു നിമിഷം മുനുഷ്യ മനസ്സുകളെ മുല്‍മുനയില്‍ നിര്‍ത്തി ,
ബാക്കിവെച്ച പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി ..
ആ പാഠത്തിന്റെ അവസാനമായ്‌ മറിയൊരാ മഹാനായ
സാഹിത്യ ആചാര്യന്റെ ഔദ്യേഗിക കര്‍മ്മത്തിനിടക്കുള്ള
മരണത്തിന്‌ മുന്നില്‍ ശിരസ്സ്‌ നമിക്കുന്നു.
കാലമെറെ കടന്നു പോയാലും ജീവനുള്ള അക്ഷരങ്ങളായ്‌ അങ്ങും,
അക്ഷരങ്ങളെ മാറോടണച്ചുള്ള ആ മരണവും ,
അക്ഷരങ്ങളെ സ്നേഹിക്കും മനുഷ്യ മനസ്സുകളില്‍
ഒരിക്കലും മായാതെ ജീവിക്കും. അകാലത്തില്‍ പൊലിഞുപോയ
സാഹിത്യകേസരി എം.എന്‍.വിജയന്‍ മാഷിന്റെ
ആത്മാവിന്‌ സര്‍വ്വേശ്വരന്‍ ശാന്തിയും സാമാധാനവും പ്രധാനം ചെയ്യട്ടെ....
പ്രാര്‍ത്ഥനകളോടെ.



മരണത്തിന്റെ രണ്ടാം വര്‍ഷത്തില്‍ പലയിടങ്ങളിലും ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്ക് വെക്കപ്പെടും. പക്ഷെ അദ്ദേഹത്തിന്റെ ചിന്തകള്‍…..
അടച്ചിട്ട മുറികളിലിരുന്ന് അയവിറക്കേണ്ട ചിന്തകളായിരുന്നില്ലെന്ന് മലയാളികള്‍ തിരിച്ചറിയുന്നു...



**********************************************************************************

2009, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ഞാന്‍ സ്വതന്ത്രനാകുന്നു..

എന്‍റെ കംമ്പ്യൂട്ടര്‍ പൂര്‍ണ്ണമായും ഗ്നുലിനക്സിലേക്ക് മാറിയിരിക്കുന്നു.സോഫ്റ്റ് വേര്‍ മേഖലയില്‍ ഇന്ന് നിലനില്ക്കുന്ന കുത്തകസോഫ്റ്റ് വെയറുക്ള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച് ലിനക്സിലേക്ക് മാറാന്‍ എനിക്ക് മൂന്ന് മാസത്തോളം സമയം വേണ്ടിവന്നു.ഇതുപോലുള്ള സ്വതന്ത്ര ചിന്താ ധാരകള്‍ പോത്സാഹിപ്പിക്കേണ്ടത് ഇപ്പോള്‍ ഈ കാലഘട്ടത്തിന്‍റെകൂടിയും ആവശ്യമായിരിക്കുന്നു.
(എന്റെ ഡസ്ക് ടോപ്‌ )
എന്നില്‍ ഈ മാറ്റം മുന്‍പേ നടക്കേണ്ടതായിരുന്നു.it@school നടപ്പാക്കിയപ്പോള്‍ ഹൈസ്ക്കൂളിലെ ആദ്യ രണ്ട് ബാച്ച് വിന്‍റോസാണ് സിലബസില്‍ പഠിപ്പിച്ചിരുന്നത്.പക്ഷേ അതിനുശേഷം നിര്‍ബന്ധമാക്കിയ ഗ്നു ലിനക്സ് എന്നിക്കും ഉപകാരപ്രദമായിരുന്നു.അന്നുമുതല്‍ അങ്ങോട്ട് ഡ്യുവല്‍ OS ആയിട്ടാണ് കംമ്പ്യൂട്ടര്‍ ഓടിയത്.പിന്നെ +2 കഴിഞ്ഞ് Btech നായി വിദ്യയിലെത്തിയപ്പോഴാണ് സ്വതന്ത്രസോഫ്റ്റ് വേര്‍ പ്രസ്ഥാനത്തെയും പലതരം OS ഡിസ്റ്റ്രിബ്യൂഷന്‍സിനെകുറിച്ചും കൂടുതലറിയുന്നത്.
പിന്നെ പരതരം OS കള്‍ പരീക്ഷിച്ചു.ലൈബ്രറിയില്‍ ലിനക്സ് 4 YOU ന്‍റേയും മറ്റും cd ള്‍ സുലഭമായിരുന്നതിനാല്‍ വിഷമമുണ്ടായില്ല. FEDORA യും open suse ഉം ubuntu ഉം pupy linux ഉം mandriva യൂം debian ഉം എല്ലാം ഒരു കൌതുകത്തിന് റ്ണ്‍ ചെയ്തുനോക്കി. പിന്നീട് അത് പ്രതിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും ആശയത്തെയുമായി ചിന്ത. സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെ കുറിച്ച് പഠിക്കാനും മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളുമില്ലാതെ എത്രപകര്‍പ്പുകളെടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ് വെയറുകളാണ് സ്വതന്ത്രസോഫ്റ്റ് വെയറുകള്‍.1985ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍ മാന്‍ ആരംഭിച്ച ഫ്രീ സോഫ്റ്റ് വെയര്‍ ഫൌണ്ടേഷന്‍ ഇന്ന് ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്നു.അതിന്‍റെ ലക്ഷ്യമായി നിര്‍മ്മിച്ച സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമാണ് ഗ്നുലിനക്സ്, കേരളത്തിലെ സ്ക്കൂളുകളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതും ഈ os ആണ്.

ഇന്ത്യയെപോലെ ഒരു ദരിദ്രരാഷ്ട്രം സോഫ്റ്റ് വെയറിനായി കോടിക്കണക്കിന് രൂപ,വിന്‍റോസ് പോലുള്ള ബഹുരാഷ്ട്ര കുത്തകള്‍ ലൈസന്‍സ് ഫീ ആയി കൊടുക്കുന്നത് ബില്‍ഗേറ്റ്സിനെ പോലുള്ള കോടശ്വരന്‍മാരെ മാത്രമേ സ്ഷ്ടിക്കാന്‍ കഴിയു.പക്ഷേ സാങ്കേതികവിദ്യകള്‍ അറിയാനും അതിനുപിന്നിലെ പ്രവര്‍ത്തനങ്ങള്‍ അറിയാനും പൂര്‍ണ്ണസ്വാതന്ത്രം നല്കുന്ന ഇത്തരം സോഫ്റ്റ് വെയറുകള്‍, സാമ്പത്തികമായുള്ള ലാഭം മാത്രമല്ല അറിലേക്ക് വിരല്‍ ചൂണ്ടുന്ന പുതിയൊരു തലമുറയെ കൂടി ഇതുവഴി സൃഷ്ടിക്കപ്പെടുന്നു.ആഗോളസാമ്പത്തിക മാന്ദ്യത്തിന്‍റെ ഇക്കാലത്ത് ഇതിന്‍റെ പ്രസക്തി വര്‍ദ്ധിക്കുന്നു.സോഫ്റ്റ് വെയര്‍ മേഖലയില്‍ സ്വയം പര്യാപ്തത നേടുന്നതിനോടോപ്പം ഇന്ത്യയുടെ വികസിതരാഷ്ട്രമെന്ന സ്വപ്ന ത്തിന് ഒരു മുതല്‍ കൂട്ടാവുക കൂടിചെയ്യും.


സ്വതന്ത്രസോഫ്റ്റ്‌വെയര്‍ നല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍ ഇതൊക്കെയാണ്.
* ഏതാവശ്യത്തിനും ഇഷ്ടപ്രകാരം ഉപയോഗിയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം
* സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്ന് പഠിക്കാനുള്ള സ്വാതന്ത്ര്യം
* പ്രോഗ്രാമിന്റെ പകര്‍പ്പുകള്‍ പുനര്‍വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം
* പ്രോഗ്രാമിനെ നവീകരിയ്ക്കാനും, നവീകരിച്ചവ പുറത്തിറക്കാനുമുള്ള സ്വാതന്ത്ര്യം. 
സോഫ്റ്റുവെയര്‍ എന്നതു് പകര്‍പ്പാവകാശ നിയമം വഴി സംരക്ഷിയ്ക്കപ്പെട്ടിട്ടുള്ള കലാസൃഷ്ടിയാണു്. ഓരോ സോഫ്റ്റുവെയറിലുമുള്ള പൂര്‍ണ്ണാവകാശം അതിന്റെ രചയിതാവിലധിഷ്ടിതമാണു്. സ്വതന്ത്ര അനുമതി പത്രങ്ങളിലൂടെ ഓരോ രചയിതാവിനുമുള്ള ഈ അവകാശം ഓരോ ഉപയോക്താക്കളിലും എത്തിച്ചേരുന്നു.സാധാരണ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന ഒരു ലൈസെന്‍സ് ആണ് "ഗ്നു ജനറല്‍ പബ്ലിക്‌ ലൈസെന്‍സ്" ( GNU GPL ). ഇങ്ങനെയുള്ള സ്വതന്ത്ര ചിന്താ ധാര ഇന്ന് സോഫ്റ്റ് മേഖലയും കടന്ന് മറ്റുമേഖലയിലേക്കും വ്യാപിച്ചിരിക്കുന്നു.സ്വതന്ത്രവിജ്ഞാനകോശം,സിനിമ,സംഗീതം,പുസ്തകം,ഹാര്‍ഡ് വെയര്‍...തുടങ്ങി പലമേഖലകളിലും സ്വതന്ത്രപ്രസ്ഥാനത്തിന്‍റെ മുകുളങ്ങള്‍ കാണാം.

അറിവ് പങ്കുവയ്ക്കാനുള്ളതാണ്.അറിവിനെ കുത്തകയാക്കി,കമ്പോളവത്കരിക്കുന്നതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇതു പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കും എന്ന് പ്രത്യാശിക്കാം.കൂട്ടായ്മകളിലൂടെ മാത്രമേ നമുക്കിത് സാധിക്കൂ.വികേന്ദ്രിതമായിക്കിടക്കുന്ന സ്വതന്ത്രമായ അറിവിനെ പരസ്പരമുള്ള ആശയവിനിമയത്തിലുടെ,നമ്മളിലേക്ക് വിജ്ഞാനത്തിന്‍റെ ഓരോ കണികകളായൊഴുകിയെത്തുന്നു.അങ്ങനെ പലയിടത്തായി ചിതറിക്കിടക്കുന്ന അവ കൂടിച്ചേരുമ്പോള്‍ അറിവിന്‍റെ നിറവാര്‍ന്ന അരുവികളായിമാറുന്നു.. ഈ അരുവികള്‍ നാളേയ്ക്കുള്ള സമുദ്രത്തിനായി സ്വതന്ത്രമായിരിക്കട്ടെ.....


***************************************************************************

2009, സെപ്റ്റംബർ 13, ഞായറാഴ്‌ച

TIFF ല്‍ ഞാന്‍ കണ്ട സിനിമകള്‍...

TIFF ല്‍ ഞാന്‍ കണ്ട സിനിമകള്‍...


സ്വന്തം രാഷ്ടീയനിലപാടുകളില്‍ അടിയറുച്ച് നില്ക്കുകയും മുന്നേറുന്ന ഒരു വ്യക്തിയുടെ കഥയായി ഗുല്‍മോഹര്‍. സ്വപ്നസാത്കാരത്തിനായുള്ള പോരാട്ടത്തിനിടയില്‍ പരാജയപ്പെടുന്നുവെങ്കിലും തോല്‍ക്കാനാകാത്ത പോരാളിയുടെ ഊര്‍ജ്ജം അയാളെ നയിക്കുന്നു.എഴുപതുകളിലെ നക്സല്‍ പ്രസ്ഥാനങ്ങളും അടിയന്തരാവസ്ഥയും ഓര്‍മ്മകളെ പുനരാനയിച്ചുകൊണ്ട് ചിത്രം വര്‍ത്തമാനത്തെ ആവിഷ്കരിക്കുന്നു.മണ്ണെണ്ണയൊഴിച്ച് സ്വയം ആത്മാഹൂതി നടത്തുന്ന നായകകഥാപാത്രം കത്തുന്ന വേനലില്‍ ജ്വലിച്ച് നില്ക്കുന്ന ഗുല്‍മോഹര്‍ പൂക്കളെ പോലെ ആവിഷ്കരിച്ചിരിക്കുന്നു.മധുരകരമായ ഗാനങ്ങളടങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജയരാജാണ്




ഈ പോസ്റ്റ്‌ പൂര്‍ണമല്ല ....

പകല്‍ നക്ഷത്രങ്ങള്‍
ANOTHER PLANET,
DANCE LIKE A MAN,
JANMADINAM,
KAMA SUTRA A TALE OF LOVE,
KALI SALWAR,
IJJODU,
KANCHIVARAM,
A WEDNESDAY,
HARISCHANDRA'S FACTORY,
PHERA(THE RETUN),

POO








2009, സെപ്റ്റംബർ 9, ബുധനാഴ്‌ച

കാഴ്ചയുടെ ഉത്സവമായി തൃശ്ശൂര്‍ രാജ്യാന്തര ചലച്ചിത്രമേള..

കാഴ്ചയുടെ,സിനിമ എന്ന ആധുനിക കലാരൂപത്തിന്‍റെ പകര്‍ന്നാട്ടമായിട്ടാണ് TIFF-09,നാലാമത് തൃശ്ശൂര്‍ ഇന്‍റര്‍ നാഷ്ണല്‍ ഫിലിം ഫെസ്റ്റ് പെയ്തിറങ്ങിയത്.
സിനിമകളുടെ വൈവിദ്യം കൊണ്ടും പ്രശസ്ത സംവിധായകരുടെ ഏറ്റവും പുതിയ പാക്കേജുകളുമെയെത്തിയ TIFF 09 സത്യത്തില്‍ ചലച്ചിത്രാസ്വാദകര്‍ക്ക് ഒരു വസന്തകാലമായി.ഭാഷയ്ക്കും കാലത്തിനും സംസ്കാരത്തിനും ഭൂഖണ്ഡങ്ങള്‍ ക്കും അതീതമായിട്ടുള്ള ഒന്നാണ് സിനിമ.ആഗസ്റ്റ് 21 മുതല്‍ 27 വരെ നീണ്ട് ഒരാഴ്ച്ചക്കാലം നിന്ന ചലച്ചിത്രോത്സവത്തില്‍ പലവിഭാഗങ്ങളിലായി 75 സിനിമകള്‍ കൈരളി,ശ്രീ എന്നീ 2 തീയ്യറ്ററുകളിലായാണ് പ്രദര്‍ശ്ശിപ്പിച്ചത്.

എന്നെ സംബന്ധിച്ചിടത്തോളം സിനിമ എന്നത് വളരെ ഇഷ്ടപെടുന്ന ഒന്നാണ്.ഉയര്‍ന്ന സംവേദനക്ഷമതയാണ് സിനിമയുടെ മുഖമുദ്ര.ഒരു പ്രേക്ഷകനായി കൂടുതല്‍ കൂടുതല്‍ അറിയാന്‍ കിടക്കുന്ന മറ്റൊരു മായിക ലോകം.സ്കൂളി പഠിക്കുമ്പോള്‍ ഒരു കൌതുകത്തോടെ യാണ് ചലച്ചിത്രമെന്ന ആവിഷ്കാരത്തെ എന്നും നോക്കിക്കണ്ടിരുന്നത്.പഠനപ്രവര്‍ത്തനങ്ങളായി തിരകഥകള്‍ തയ്യാറാക്കുമ്പോളും സിനിമകളുടെ ആസ്വാദനക്കുറിപ്പെഴുത്തുമ്പോളും അതിനെ കുറിച്ചറിയാനുള്ള ആകാംക്ഷ മനസ്സിലുണ്ടാവാറുണ്ട്. ചലച്ചിത്രമെന്ന ആധുനിക കലാരൂപം പഠനവിഷയങ്ങളായി,തിരകഥകളും നിരൂപണങ്ങളും ഡോക്യുമെന്‍ററികളും ഉള്‍പെടുത്തുന്നത് സ്വാഗതാര്‍ഹമായ കാര്യം തന്നെയാണ്.

ചലച്ചിത്രത്തിന്‍റെ സാങ്കേതികതയെ ആണ് ഞാന്‍ കൂടുതല്‍ ഇഷ്ടപെടുന്നത്.വിഷ്യല്‍ എഡിറ്റിങ്ങും സൌണ്ട് മിക്സിങും തുടങ്ങിയവ.സാഹിത്യസൃഷ്ടിയെന്ന നിലയില്‍ ആരാധനയാണ്.പ്ലസ്ടുവിന് ശ്രീരാമകൃഷ്ണസ്കൂള്‍,പുറണാട്ടുകരയില്‍ പഠിക്കുമ്പോഴാണ് ലിറ്ററ റി ഫോറത്തിന്‍റെ ഭാഗമായി ഒരു ഡോക്യുമെന്‍ററി നിര്‍മ്മിച്ചത്.അതില്‍ നിന്നും ലഭിച്ച അനുഭവങ്ങളാണ് സിനിമയെന്ന കലാരൂപത്തിന്‍റെ പിന്നണിയില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അവബോധമുണ്ടാക്കിയത്.'അടാട്ട് -across ages-' എന്ന പേരിട്ട ആ ഡോക്യുമെന്‍ററി, ചലച്ചിത്രമെന്നരൂപം എങ്ങനെയുണ്ടാവുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിച്ചു.വിഷയം തിരഞ്ഞെടുക്കല്‍ തൊട്ട് റിസര്‍ച്ച്,സ്ക്രിപ്,നറേഷന്‍,ഡബിങ്,ഷൂട്ടിങ്,എഡിറ്റിങ്,മിക്സിങ്,ടൈറ്റിലിങ് വരെയും ഷൂട്ടിങ്ങിന്‍റെ പ്ലാനിങ്ങും ലൈറ്റ് അറേഞ്ച്മെന്‍റ്സ് വരെയും ഞങ്ങള്‍ കടന്നു പോയി.ഇതിനെല്ലാം പ്രേരണയായി,ഈ സംരഭത്തിന് മുന്നിട്ടെറങ്ങിയ SRKG യിലെ ഇംഗ്ലിഷ് അദ്ധ്യാപകരായ സുനിതടീച്ചറും രാകേഷ് മാഷുമാണ്.വിദഗ്ദോപദേശം തരാനായി ഫേവര്‍ ഫ്രാന്‍സിസ് എന്ന സംവിധായകനേയും ലഭിച്ചു.പഠനകാലത്ത് നല്ലൊരു അനുഭവം ലഭിക്കാന്‍ കാരണക്കാരായ ഇവരെ നന്ദിയോടെ ഇവിടെ സ്മരിക്കട്ടെ.ഞങ്ങളില്‍ അന്ന് കൊളുത്തിയ തീപ്പൊരി ഇന്നും ജ്വലിക്കുന്നു..പുതിയ ഫ്രയിമുകള്‍ സ്വപ്നം കാണുന്നു..പക്ഷേ അത് ഇന്നും സ്വപ്നം മാത്രം.അതിനുശേഷം എത്തിപ്പെട്ട പ്രൊഫഷണല്‍ വിദ്യഭാസത്തിനിടിയലും എഡിറ്റിങും മറ്റും പഠിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല..ഇപ്പോള്‍ ഒരുപാട് സ്വപ്നങ്ങള്‍ മാത്രം ബാക്കി..

വേറെ ഒരു പോസ്റ്റായി എഴുതണമെന്ന് വിചാരിച്ചതാണിതെല്ലാം.എഴുത്തിന്‍റെ സ്വാതന്ത്രമാണല്ലോ ബ്ലോഗ്.എഴുതാനും എഡിറ്റ്ചെയ്യാനും പബ്ളിഷ് ചെയ്യാനുമുള്ള സ്വാത്ന്ത്രം.ബ്ലോഗര്‍ക്ക് എന്തും എഴുതാം.വായനക്കാരന് വായിക്കണോ എന്നത് അയാളുടെ ഇഷ്ടം..

ഇനി TIFF 09 ലേക്ക്.
വേറെയും ചലച്ചിത്രോത്സവങ്ങള്‍ ടിഫിനുണ്ടെങ്കിലും പ്രാദേശിക ഭരണകൂടത്തിന്‍റെ നേത്യത്ത്വവും സിനിമകളുടെ വൈവിദ്യവും പ്രേക്ഷകരുടെ വന്‍ പങ്കാളിത്തവുമാണ് TIFF നെ വ്യത്യസ്തമാക്കുന്നത്.

പലവിഭാഗങ്ങളിലായാണ് ചലച്ചിത്രങ്ങള്‍ പ്രദര്‍ശ്ശിപ്പിച്ചത്.


അടുത്തിടെ അന്തരിച്ച ചലച്ചിത്രപ്രവര്‍ത്തകര്‍ക്കുള്ള പ്രണാമമായി HOMAGE വിഭാഗം,
  • GERSHOME,
  • BHOOTHAKANNADI,
  • HOWRAH BRIDGE,
  • MURAPPENNU.
വര്‍ത്തമാനകാലമലയാളസിനിമാ വിഭാഗത്തില്‍ ,
  • ഗുല്‍മോഹര്‍,
  • മധ്യവേനല്‍,
  • പകല്‍ നക്ഷത്രങ്ങള്‍
നൊസ്റ്റാള്‍ജിയ വിഭാഗത്തില്‍,
  • BHARGAVI NILAYAM,
  • DO BIGHA ZAMIN,
  • MUGHAL-E-AZAM,
  • NAYARU PIDICHA PULIVAL.
RETROSPECTIVE വിഭാഗത്തില്‍ ,
  • THE CEREMONY ,
  • DEAR SUMMER SISTER,
  • DEATH BY HANGING(KOSHIKEI),
  • DIARY OF A SHINJUKU THIEF,
  • THE COW,
  • LEILA,
  • THE PEAR TREE,
  • SANTOORI,
  • DAKHAL,
  • PAAR(THE CROSSING),
  • PADMA NADIR MAJHI,
  • ABAR ARANYE,
  • ANOTHER PLANET,
  • THE WAY,
  • CHILDREN:KOSOVO 2000
WOMEN GAZESവിഭാഗത്തില്‍
  • DANCE LIKE A MAN,
  • SALAAM MUMBAI,
  • RUDAALI,
  • JANMADINAM,
  • KAMA SUTRA A TALE OF LOVE,
  • FIRE ,
  • KALI SALWAR,
  • BANDH JHAROKEIN
COUNTRY FOCUS FRANCE വിഭാഗത്തില്‍,
  • TWO LADIES,
  • NOT HERE TO BE LOVED,
  • THE LAST OF THE CRAZY PEOPLE,
  • THOSE WHO REMAIN
INDIAN DIVERSITYവിഭാഗത്തില്‍ ,
  • WELCOME TO SANJJANPUR,
  • IJJODU,
  • CHATURANGA,
  • YARWNG,
  • MAHASATTA,
  • VALU,
  • KANCHIVARAM,
  • CHOWRASTA CROSSROADS OF LOVE,
  • WHEN KIRAN MET KAREN,
  • DHOLI TAARO DHOL WAAGE,
  • CROSS CONNECTION,
  • A WEDNESDAY,
  • BINDIYA,
  • DHAKEE,
  • HARISCHANDRA'S FACTORY,
  • MAN JAI( I FEEL LIFE),
  • MY COUSIN' VILLAGE,
  • PHERA(THE RETUN),
  • POO,
  • SOB CHORITRO KAIPONIK,
  • UGRAGAMI.
WORLD CINEMA NOW വിഭാഗത്തില്‍ ,
  • HAVANA FILE,
  • BASHU THE LITTLE STRANGER,
  • HOME,
  • ADHEN,
  • THE MOURNING FOREST,
  • OUT OF BOUNDS,
  • SILENT LIGHT,
  • STILL LIFE,
  • CHAOS,
  • SALT OF THE SEA,
  • LDND GOLD WOMEN.
SALUTE TO THE MASTERS വിഭാഗത്തില്‍ ,
  • CHINESE ROULETTE,
  • AN AUTUMN AFTER NON,
  • 11'09"01-SEPTEMBER 11 .
**************************************************************************

2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ഭരതന്‍ സ്മൃതി

ഭരതന്‍ ഫൌണ്ടേഷന്‍ ന്റെ ആ ഭിമുഖ്യത്തില്‍ ജൂലൈ 28-30 തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടന്ന ഭരതന്‍ അനുസ്മരണം....ഭരതന്റെ ഓര്‍മയ്ക്ക് ഇന്നു 11 വയസ്സ് ..

അവസാന ദിവസത്തെ സമാപന പരിപാടിയില്‍ മാത്രമേ എനിക്ക് പങ്കെടുക്കാന്‍ പറ്റിയുള്ളൂ.

ചിത്ര പ്രദര്‍ശനത്തില്‍ നിന്ന് ..








റീജിനല്‍ തിയറ്ററിനു മുന്‍പിലെ മാമാങ്ക കുതിരകള്‍ ...








മലയാളികള് അതു വിശ്വസിച്ചിട്ടില്ല. പതിനൊന്നു വര്ഷം കഴിഞ്ഞിട്ടും. ഭരതന് എന്ന സംവിധായകന് ജീവിച്ചിരിക്കുന്നില്ല എന്നു വിശ്വസിക്കാന് മലയാളികള് ആഗ്രഹിക്കുന്നില്ലെന്നു പറയാം. ഭരതന്റെ സിനിമകള് ടെലിവിഷനില് വരുമ്പോഴൊക്കെ ഗൃഹാതുരമായ മനസോടുകൂടി അവ ഏറ്റുവാങ്ങുന്നു. വൈശാലിയും അമരവും വെങ്കലവും തകരയും ചാമരവും താഴ്വാരവും സൃഷ്ടിച്ച പ്രതിഭ മനസുകളില് നിന്ന് മായുന്നതെങ്ങനെ?


************

2009, ജൂലൈ 25, ശനിയാഴ്‌ച

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍..

അല്ലറചില്ലറമാറ്റങ്ങള്‍ വരുത്തി ഞാനും സ്വന്തമായൊരു ടെംബ്ലേറ്റ് മോഡിഫൈഡ് ചെയ്തു.XML ഫോര്‍മാറ്റിലുള്ള ടെംബ്ലേറ്റ് ഡൌണ്‍ലോഡ് ചെയ്ത് അതിലെ ചിത്രങ്ങള്‍(XML ല്‍ ടെക്ട് മാത്രമേ ഉണ്ടാകൂ.അതില്‍ നിന്നും ചിത്രഫയലിന്‍റെ ലിങ്ക് കണ്ടെത്തണം) സ്വന്തമായി എഡിറ്റ് ചെയ്യുകയാണുണ്ടായത്. GIMP - ല്‍ ആണ് എഡിറ്റ് ചെയ്തത്..വെറുതെ യിരുന്നപ്പോള്‍ തോന്നിയ ഒരു തമാശ..minima black -ല്‍ നിന്നും ഇപ്പോഴത്തേതിലേയ്ക്കുള്ള മാറ്റത്തെകുറിച്ച് നിങ്ങളുടെ അഭിപ്രായം അറിഞ്ഞുമാത്രമേ സ്ഥിരമാക്കുന്നു..അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉപദേശങ്ങളും പോരട്ടെ..


പുതിയ ടെമ്പ്ലേറ്റ് ബാനര്‍ ...
ജിമ്പ് ഉപയോഗിച്ച് എഡിറ്റ്‌ ചെയ്തത് ...സോഴ്സ് ആയി ഉപയോഗിച്ചിട്ടുള്ളതു ഓപ്പണ്‍ ക്ലിപ്പ് ആര്‍ട്ട്‌ ലൈബ്രറി അണു.

2009, ജൂലൈ 22, ബുധനാഴ്‌ച

ഭൂമിക്കൊരു മരം :ഒര്മയ്ക്കൊരു മരം :

ശക്തന്‍ തമ്പുരാന്‍ മുതല്‍ ലോഹിതദാസ് വരെയുള്ളവര്‍ ഇനി വിലങ്ങന്‍ കുന്നിലെ അശോകമരച്ചെടികള്‍...ഓര്‍മ്മകള്‍ കൊണ്ട് നനച്ചും വളമിട്ടും ഈ മരത്തൈകള്‍ വളര്‍ത്താനാണ് വിലങ്ങന്‍ ട്രക്കേഴ് എന്ന വിലങ്ങന്‍ കുന്നിലെ പ്രഭാത നടത്തകാരുടെ കൂട്ടായ്മയുടെ ശ്രമം.പൂര്‍വ്വിക സ്മരണയില്‍ പിതൃതര്‍പ്പണം നടത്തുന്ന കര്‍ക്കിടകമാസത്തില്‍ ഭൂമിയ്ക്ക് വേണ്ടി ഒരു ഓര്‍മ്മ പുതുക്കലായി ട്രക്കേഴ്സ് ക്ലബ് പ്രവര്‍ത്തകരുടെ ഈ മരം നടീല്‍..


തൃശ്ശൂര്‍ ജില്ലയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മണ്‍മറഞ്ഞുപോയ വിശിഷ്ട വ്യക്തിത്വങ്ങളുടെ ഓര്‍മ്മയ്ക്ക് മുന്നിലാണ് ,തിരഞ്ഞെടുത്ത സമകാലീന സമൂഹ്യപ്രവര്‍ത്തകര്‍ ഇരുന്നൂറോളം അശോകമരത്തൈകള്‍ നട്ടത്.ഇത് നനച്ച് വളര്‍ത്തേണ്ട ചുമതല വിലങ്ങന്‍ട്രക്കേഴ്സ് ഏറ്റെടുത്തു.കര്‍ക്കിടകമാസത്തിലെ അമാവാസിദിനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഓര്‍മ്മകളുടെ മരംങ്ങളില്‍ ജീവിക്കുന്ന ആ പുണ്യാത്മാക്കള്‍ വിലങ്ങന്‍ കുന്നില്‍ അശോകമരമായി ഇനി ജീവിയ്ക്കും...

(സാറ ജോസഫ് ,തേറമ്പില്‍ രാമകൃഷ്ണന്‍ .......)

(സാറ ജോസഫ് ,അശോക തൈ നടുന്നു )


രാജ്യത്തിന് വേണ്ടി ജീവത്യാഗമനുഷ്ടിച്ച ജവാന്‍മാര്‍ക്ക് വേണ്ടിയാണ് അമര്‍ജവാന്‍ എന്നപേരില്‍,എല്ലാ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വേണ്ടി സുകുമാര്‍ അഴീക്കോട് മരം നട്ടു.കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ ഓര്‍മ്മയ്ക്ക് വേണ്ടിയും അദ്ദേഹം അശേകത്തൈ നട്ടു..കമലാസുരയ്യയുടെ ഓര്‍മ്മയ്ക്കായ് സാറാജോസഫും,ഇ.എം.സിന്‍റെ ഓര്‍മ്മയ്ക്ക് വേണ്ടി സ്പീക്കര്‍ കെ. രാധാക്യഷ്ണനും,ഇക്കണ്ടവാര്യര്‍ക്ക് വേണ്ടി തേറമ്പില്‍ രാമക്യഷ്ണനും,സി അച്ചുതമേനോനുവേണ്ടി മന്ത്രി കെപി രാജേന്ദ്രനും ഭരതനുവേണ്ടി ജയരാജ് വാര്യരും അപ്പന്‍ തമ്പുരാനുവേണ്ടി മാടമ്പുകുഞ്ഞുക്കുട്ടനും,പൌലൊസ് മാര്‍ പൌലോസിനുവേണ്ടി മാര്‍ അപ്രേം,നവാബ് രാജേന്ദ്രനുവേണ്ടി ശ്രീധരന്‍ തേറമ്പില്‍ ,ഈച്ചരവാര്യര്‍ക്ക് വേണ്ടി കെജെ ടോണി തുടങ്ങി സമൂഹത്തിന്‍റെ നാനാതുറയിലുള്ളവര്‍ അശോകത്തെ നടാനെത്തി..


(വിലങ്ങന്‍ ട്രക്കെര്സ് കു‌ട്ടായിമ )


(വടുക്കുംബാട്ടു നാരായണന്‍ മാഷ് മരം നടുന്നു )


പൊതു സമ്മേളനം,സുകുമാര്‍ അഴിക്കോട്....
പൊതു സമ്മേളന തോടൊപ്പം പ്രകൃതി സംരക്ഷണ പ്രതിജ്ത്ന യും ഉണ്ടായി ...

(വിലങ്ങന്‍ കുന്നു )

(വിലങ്ങന്‍ കുന്നു ,കവാടം )

2009, ജൂലൈ 19, ഞായറാഴ്‌ച

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ജൂലൈ 22ന്.

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ജൂലൈ 22ന്.6മിനിറ്റ് 39 സെക്കന്‍റുമാണ് പരമാവധി ഗ്രഹണദൈര്‍ഘ്യം.2132 ജൂണ്‍ 13 ന് മാത്രമേ ഇത്രയും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇനി നടക്കുള്ളൂ.സൂറത്തില്‍ നിന്നും പടിഞ്ഞാറ് മാറി അറബിക്കടലിലാണ് ആദ്യം ഗ്രഹണം ദ്യശ്യമാകുക.ഇന്ത്യയില്‍ പൂര്‍ണ്ണഗ്രഹണം കാണാമെങ്കിലും കേരളത്തില്‍ ഭാഗികമായിരിക്കും.ഇന്ത്യന്‍ സമയം ഏതാണ്ട് രാവിലെ 6.15 ആരംഭിക്കുന്ന ഈ അപൂര്‍വ്വഗ്രഹണം കേരളത്തില്‍ 6.27 ഓടെ ദ്യശ്യമാകും.തുടര്‍ന്ന് ഇന്ത്യയുടെ മധ്യഭാഗത്തുകൂടി സഞ്ചരിച്ച് സൂറത്ത്,വഡോധര,വാരണാസി,പാട്ന യിലൂടെ കടന്ന് നേപ്പാള്‍,ബംഗ്ലാദേശ്,ഭൂട്ടാന്‍ കഴിഞ്ഞ് ചൈനയിലൂടെ ജപ്പാനില്‍ പ്രവേശിക്കുന്നു.തുടര്‍ന്ന് പസഫിക്ക് സമുദ്രത്തില്‍ അവസാനിക്കുന്നു.


സൂര്യ ഗ്രഹണം (മോതിര വലയം )



ഗ്രഹണ പാത (ചന്ദ്ര നിഴല് ,ഇതിലുടെ യാണു നീങുക)

പ്രഭാതത്തിലായതിനാല്‍ നഗ്നനേത്രം കൊണ്ട് ഈ സൂര്യഗ്രഹണം കാണാം എന്ന സവിശേഷതയും ഉണ്ട്.7 മണിക്ക് ശേഷം നേരിട്ട് ഗ്രഹണം വീക്ഷിക്കുന്നത് സുരക്ഷിതമല്ല.വെല്‍ഡിങ് ഗ്ലാസുകളോ X-FILM കളിലൂടെയോ തതുല്യമായ പ്രകാശതീവ്രതകുറയ്ക്കുന്ന പാളികളിലൂടെയോ നിരീക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്.ബൈനോകുലറിലൂടെയോ ടെലിസ്കോപ്പിലൂടെയോ ഒരിക്കലും നേരിട്ട് ഗ്രഹണം വീക്ഷിക്കരുത്.

എന്താണ് ഗ്രഹണം?? ഇതുവഴി പോകൂ..


ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍വരുകയും,ചന്ദ്രന്‍ സൂര്യനെ മറച്ചുകൊണ്ട് ഒരു നിഴലായി ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നതുമാണ് സൂര്യഗ്രഹണം..



പ്രക്യതിയിലെ ഈ അപൂര്‍വ്വ നിമിഷത്തിനായി ലോകം മുഴുവന്‍ കാത്തുനില്ക്കുകയാണ്.ശാസ്ത്രഞ്ജന്‍മാര്‍ക്ക് ജിജ്ഞാസയും വിദ്യാര്‍ത്ഥികള്‍ അത്ഭുതവും സാധാരണക്കാര്‍ക്ക് കൌതുകവും ആകും ഈ ഗ്രഹണം.സൂര്യന്‍റെ ചുറ്റുമുള്ള കൊറോണയെ കുറിച്ച് പഠിക്കാനും സൂര്യന്‍റെ ഉപരിതലത്തെ അപേക്ഷിച്ച് കൊറോണയ്കുള്ള താപവ്യത്യാസം കണ്ടെത്താന്‍ ഈ ഗ്രഹണം സാധിക്കുമെന്ന് ശാസ്ത്രകാരര്‍മാര്‍ അഭിപ്രായപ്പെടുന്നു.

ഈ സൂര്യഗ്രഹണത്തെ കുറിച്ച് പഠിക്കാന്‍ നാസ യും ഇന്ത്യന്ന്‍ എയര്‍വേസും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ഇതിനെക്കുറിച്ച് പഠിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനുമായി ,ശാസ്ത്രജ്ഞന്‍മാരടങ്ങിയ വിമാനം, ഗ്രണത്തിന്‍റെ പാതയിലൂടെ ,ഭൂമിയുടെ ഭ്രമണവേഗത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കും.ഇതുവഴി 6 1/4 മണിക്കൂറോളം പൂര്‍ണ്ണസൂര്യഗ്രണം മനുഷ്യന് സാധ്യമാകും..

(അനിമേഷന്‍ കാണാന്‍ ചിത്രത്തില്‍ clik ചെയുക.)


എല്ലാവരും ആ പ്രഭാതത്തിനായി കാത്തിരിക്കുന്നു.മഴ ചതിച്ചില്ലെങ്കില്‍ വിലങ്ങന്‍ കുന്നിന്‍റെ മുകളിരുന്ന് സൂര്യഗ്രഹണം കാണാനാണ് പരിപാടി.കൂടെ ഇവിടുത്തെ കുട്ടി സഖാക്കളും വിലങ്ങന്‍ ട്രക്കേഴ്സ് പ്രവര്‍ത്തകരും ഉണ്ടാകും..ആരും ഈ ഗ്രഹണത്ത് വിട്ടുകളയരുത്,ഭാഗികമാണെങ്കില്‍ കൂടി.ഇതു കഴിഞ്ഞ അടുത്ത നൂറ്റാണ്ടിലേ ഇതുപോലൊന്ന് ഉള്ളൂ..

(ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ ത്യശ്ശൂര് മോഡല്‍ ഗേള്‍സില്‍ നടന്ന ക്ലാസില്‍ പങ്കെടുക്കാന്‍ സാധിച്ചു.ഈ പരിപാടിയ്ക്ക് എന്നെ ക്ഷണിച്ച് ജോസഫ് ചേട്ടന് നന്ദി.ആകാശകാഴ്ചകളെ കുറിച്ചുള്ള ഒരു മാന്ത്രികചെപ്പായിരുന്നു,എനിക്ക് ആ സെമിനാന്‍. അതിനുശേഷം കൂടുതലറിയാന്‍ ജോതിശാസ്തഗ്രന്ഥങ്ങളും ആകാശനിരീക്ഷണവും ഇന്‍റര്‍നെറ്റില്‍ ചിത്രങ്ങളും, പുതിയവിവരങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.)

2009, ജൂലൈ 14, ചൊവ്വാഴ്ച

പുനര്‍ജനി

പൂമലയില്‍ പോയപ്പോള്‍ കണ്ട പ്രധാന കാര്യം പറയാന്‍ വിട്ടുപോയി...പുനര്‍ജനി എന്ന "ഡി അഡിക്ഷന്‍ സെന്റര്"
മനോഹരമായ പൂമല റിസര്‍വോയരിന്റ്റെ തീരത്ത് ,മദ്യപാനികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നടത്തുന്ന ഒരു സാമുഹ്യ സ്ഥാപനം ആന്നു പുനര്‍ജനി ...


2009, ജൂൺ 1, തിങ്കളാഴ്‌ച

എഴുത്തിന്‍റെ നിത്യവസന്തം ഓര്‍മ്മയായി

കമലാസുരയ്യയുടെ ഭൌതിക ശരീരം കേരള സാഹിത്യ അക്കാദമിയാല്‍ പൊതു ദര്‍ശ്ശനത്തിന് വച്ചപ്പോള്‍-

പ്രിയ കഥാകാരിയെ ഒരുനോക്ക് കാണാന്‍ കാത്തുന്നിന ആയിരക്കണക്കിന് ആരാധകരില്‍ ഒരാളായി ഞാനും പോയിരുന്നു .1 മണിക്കൂറിയധികം ക്യൂ നിന്ന് മലയാളത്തിന്‍റെ നീലാംബരിക്ക് ആന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്ന എനിക്ക് അവസാനമായി അവരെ കാണാന്‍ കഴിഞ്ഞില്ല..ആ ഭൌതികപേടകത്തില്‍ ഒന്ന് തൊട്ട് നെറുകില്‍ വയ്ക്കാന്‍ അവസരം കിട്ടിയത് മഹാഭാഗ്യമായി കരുതുന്നു..



മൊബയില്‍ ക്യാമറയില്‍ കിട്ടിയ ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.
.














മലയാളഭാഷയുടെ ഔന്നത്യം വിശ്വസാഹിത്യത്തോളം ഉജ്ജ്വലിപ്പിച്ച കമലാസുരയ്യ യുടെ ഓര്‍മ്മകള്‍,നിറയെ പൂത്ത നീര്‍മാതളപ്പൂവിന്‍റെ നേര്‍ത്ത സുഗന്ധംപോലെ എക്കാലവും നിറഞ്ഞുനില്ക്കും. ജീവിതം എഴുത്തിന് ആത്മബലി നല്‍കിയ സ്നേഹഗായികയ്ക്ക് സപര്യ യുടെ പ്രണാമം....
**********